'പി സരിൻ നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു, സതീശന്റേത് മൃദു ഹിന്ദുത്വ നിലപാട്'; കോൺഗ്രസ്-ബിജെപി ബന്ധം വ്യക്തമായെന്ന് ഗോവിന്ദൻ

Update: 2024-10-17 09:11 GMT

കോൺഗ്രസിൽ നിന്നും പുറത്താക്കിയ പി സരിൻ നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞുവെന്ന് എംവി ഗോവിന്ദൻ. കോൺഗ്രസുമായുള്ള വൈരുദ്ധ്യം സരിൻ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. യുഡിഎഫിനോടുള്ള വിയോജിപ്പ് സരിൻ വ്യക്തമാക്കിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയം എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത് നടക്കുമെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോൺഗ്രസിനെ പോലെ ത്രിമൂർത്തികളുടെ ചർച്ചയല്ല ഞങ്ങളുടേത്. മൃദു ഹിന്ദുത്വ നിലപാടാണ് സതീശന്റേത്. വടകരയിലെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ ഇക്കാര്യം കാണാം. ഡോ സരിൻ പറഞ്ഞതിൽ നിന്ന് ബിജെപി ബന്ധം ആരോപണമല്ലെന്ന് വ്യക്തമായെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ പി സരിനെ പുറത്താക്കുകയായിരുന്നു കോൺഗ്രസ്.

Tags:    

Similar News