കോൺഗ്രസും ബി.ജെ.പി.യും ഒന്നിച്ചുചേരുന്നതിനുവേണ്ടി സി.പി.എമ്മിനെ പൊതുശത്രുവാക്കുന്നു, കോലീബി സഖ്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു; എം.വി. ഗോവിന്ദൻ

Update: 2023-10-21 05:52 GMT

കേരളത്തിൽ കോൺഗ്രസും ബി.ജെ.പി.യും ഒന്നിച്ചുചേരുന്നതിനുവേണ്ടി സി.പി.എമ്മിനെ പൊതുശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സെക്രട്ടറി എം.വി. ഗോവിന്ദൻ. പഴയ കോലീബി സഖ്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ജെ.ഡി.എസ്. കേരളാ ഘടകം ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

സി.പി.എമ്മിന്റെ മുഖ്യശത്രു ബി.ജെ.പി.യാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള ബാക്കി പാർട്ടിയെല്ലാം മൃദുഹിന്ദുത്വം കളിക്കുന്നു. ബി.ജെ.പി. വോട്ട് ഒരു തരത്തിലും ഛിന്നഭിന്നമാവാതെ ഏകോപിപ്പിക്കുക എന്ന നിലപാടാണ് സി.പി.എമ്മിന്റേത്. കേരളത്തിൽ ബി.ജെ.പി.യും കോൺഗ്രസും ഒന്നിച്ചുചേരുന്നതിനുവേണ്ടി സി.പി.എമ്മിനെ പൊതുശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ പഴയ കോലീബി സഖ്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.

കോൺഗ്രസ് നേതൃത്വം കൊടുക്കേണ്ട സംസ്ഥാനങ്ങളിൽ മറ്റു പാർട്ടികളുമായി കോൺഗ്രസിന് യോജിപ്പിലെത്താനാവുന്നില്ല. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന വാർത്തകൾ അതാണ്. ബി.ജെ.പി.യെ തകർക്കണമെന്ന് ബി.ജെ.പി. വിരുദ്ധ വിഭവങ്ങളെ ഏകോപിപ്പിക്കണം. അതിൽ കോൺഗ്രസ് ദയനീയ പരാജയമാണ്. ബി.ജെ.പി.യും യു.ഡി.എഫും പരസ്പരം സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു. 

 

Tags:    

Similar News