മലപ്പുറത്ത് മുസ്ലിം ലീഗ് ദേശീയ എക്സിക്യുട്ടീവ് യോഗം ചേരുന്നു; പാർട്ടി സംഘടനാ വിഷയങ്ങൾ ചർച്ചയാകും

Update: 2023-08-28 07:42 GMT

മുസ്ലിം ലീഗിന്റെ ദേശീയ എക്സിക്യുട്ടീവ് യോഗം മലപ്പുറത്ത് ആരംഭിച്ചു. ജില്ലാ കമ്മിറ്റി ഓഫിസിലാണ് നേതൃത്വം യോഗം ചേരുന്നത്. മുസ്ലിം ലീഗ് ഡൽഹിയിൽ നിർമാണം നടത്തുന്ന ദേശീയ ആസ്ഥാനത്തിന്റെ നിർമാണ പുരോഗതിയും ഏഴുപത്തിയഞ്ചാം വാർഷിക സമ്മേളനത്തിന്റെ ഒരുക്കവുമാണ് യോഗത്തിലെ പ്രധാന അജണ്ടകൾ. പാർട്ടിയുടെ സംഘടന വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാനമന്ദിര നിര്‍മാണത്തിന് വേണ്ടി പ്രവർത്തകരിൽ നിന്ന് ധനസമാഹരണം നടത്തിയിരുന്നു. ഏതാണ്ട് 27 കോടിയോള്ളം രൂപയാണ് കേരളത്തിലെ പ്രവർത്തകരിൽ നിന്നും പിരിച്ചെടുത്തത്. ഇതിനെതിരെ കെ ടി ജലീൽ നേരത്തെ രംഗത്തുവന്നിരുന്നു. മുസ്ലീംലീഗ് ആസ്ഥാനമന്ദിര നിര്‍മാണത്തിന് വേണ്ടി പിരിച്ച പണം വകമാറ്റാന്‍ നീക്കം നടക്കുന്നുണ്ടെന്നായിരുന്നു ജലീലിന്റെ അരോപണം.

പണം വകമാറ്റാനുള്ള ലീഗിന്റെ പതിവുതന്ത്രം വിലപ്പോവില്ലെന്നും പത്തൊമ്പത് കോടി രൂപ കൊടുത്ത് വാങ്ങി തട്ടിക്കൂട്ടുന്ന ബില്‍ഡിംഗിന് ഖാഇദെമില്ലത്തിന്റെ പേരിടാനാണ് നീക്കമെന്നും ജലീല്‍ അരോപിച്ചു. ഖാഇദെമില്ലത്തിന്റെ പേരില്‍ സൗധത്തിന് അതിന്റേതായ ഗാംഭീര്യമില്ലെങ്കില്‍ ആ മഹാന്റെ പേര് കെട്ടിടത്തിന് മുകളില്‍ എഴുതരുതെന്നും തട്ടിക്കൂട്ട് സൗധത്തിനായിരുന്നെങ്കില്‍ ലീഗ് പ്രവര്‍ത്തകരും പൊതുജനങ്ങളും സംഭാവന നല്‍കുമായിരുന്നുവെന്ന് ആരെങ്കിലും കരുതുന്നുണ്ടോയെന്നും ജലീൽ അരോപിച്ചിരുന്നു. 

Tags:    

Similar News