'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിൽ പിണറായി വിജയൻ; പരിഹസിച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ
മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി പരിഹസിച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെടുത്തിയാണ് മുനീർ പിണറായിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. '
സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയനെന്നാണ് മുനീർ പറഞ്ഞത്. ഗതികേടേ നിന്‍റെ പേര് പിണറായി എന്നും മുനീർ പറഞ്ഞുവച്ചു. വണ്ടൂരിൽ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പിണറായിക്കെതിരെ പരിഹാസവുമായി മുനീർ രംഗത്തെത്തിയത്