നഴ്സ് വേഷത്തിലെത്തി കൊലപാതകശ്രമം; അരുണിനൊപ്പം ജീവിക്കാനാണ് കൊലപാതകത്തിന് ശ്രമിച്ചതെന്ന് പ്രതി അനുഷ
പത്തനംതിട്ട പരുമല ആശുപത്രിയിലെ കൊലപാതകശ്രമക്കേസിൽ പ്രതി അനുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 11 മണിയോടെ തിരുവല്ല കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം. സ്നേഹയെ കൊലപ്പെടുത്തി സ്നേഹയുടെ ഭർത്താവ് അരുണിനൊപ്പം ജീവിക്കാനാണ് കൊലക്ക് ശ്രമിച്ചതെന്ന് അനുഷ മൊഴി നൽകി
അനുഷയും അരുണും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ പൊലീസിന് ലഭിച്ചു. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നതായാണ് പൊലീസ് അറിയിക്കുന്നത്. അനുഷ സ്നേഹക്ക് മൂന്ന് തവണ ഇഞ്ചക്ഷൻ നൽകിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കൃത്യമായ ഗൂഢാലോചനയോടെയാണ് അനുഷ കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അരുണിന്റെ സഹപാഠിയുടെ സഹോദരിയാണ് അനുഷ. കൊലപാതകശ്രമത്തിൽ അരുണിന് പങ്കുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ആശുപത്രിയിലെ വിവരങ്ങൾ അരുൺ അനുഷയുമായി പങ്കു വച്ചിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.