മുല്ലപ്പെരിയാർ; അണക്കെട്ട് ബലപ്പെടുത്താനായി മരംമുറിക്കാൻ അനുമതി തേടി തമിഴ്നാട്

Update: 2022-11-16 05:07 GMT

മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താനായി മരംമുറിക്കാൻ അനുമതി തേടി തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ. ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കണമെന്നും അണക്കെട്ട് ബലപ്പെടുത്തൽ പൂർത്തിയാക്കാൻ കേരളത്തോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ബേബി ഡാം ബലപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് തമിഴ്‌നാട് കോടതിയെ അറിയിച്ചു.

മുല്ലപ്പെരിയാറിൽ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ നേരത്തേ തമിഴ്‌നാടിന് അനുമതി നൽകി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഉത്തരവ് വിവാദമായതിനു പിന്നാലെ മരവിപ്പിച്ചിരുന്നു.

Tags:    

Similar News