നടിയുടെ പീഡന പരാതിയില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പി്ച്ചെങ്കിലും നടന്‍ മുകേഷിനെ സിപിഎം കൈവിടില്ല. മുകേഷിനെതിരെ ഡിജിറ്റില്‍ തെളിവുകളുണ്ടെന്നും നടിയുടെ ആരോപണം തെളിഞ്ഞുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. വാട്സ് ആപ്പ് ചാറ്റുകളും ഇ മെയിലുകളും ആരോപണം ശരി വക്കുന്നുവെന്നും കുറ്റപത്രിത്തിലുണ്ട്.
എന്നാല്‍ മുകേഷ് എംഎൽഎ ആയി തുടരുമെന്നും കോടതി തീരുമാനം വരട്ടെ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. സർക്കാരും പാർട്ടിയും ശരിയായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജന്‍ വ്യക്തമാക്കി.