ഡൽഹിയിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ വർധനയെന്ന് ഐസിഎംആർ

Update: 2023-02-19 09:49 GMT

ഡൽഹിയിൽ കാൻസർ രോഗികളുടെ എണ്ണത്തില്‍ വർധന. സ്ത്രീകളിൽ സ്തനാർബുദവും പുരുഷന്മാരിൽ ശ്വാസകോശ അർബുദവുമാണ് ഒന്നാം സ്ഥാനത്ത്. ഐ.സി.എം.ആർ കാൻസർ ഫാക്സ്ഷീറ്റ് പ്രകാരം പത്ത് വർഷത്തെ റിപ്പോർട്ടുകൾ പരിശോധിച്ചാൽ 27.8% സ്ത്രീ കാൻസർ രോഗികളും സ്തനാർബുദ ബാധിതരാണെന്നും 10.5% പുരുഷ കാൻസർ രോഗികള്‍ ശ്വാസകോശ അർബുദബാധിതരാണെന്നുമാണ് കണക്ക്.

ഐസിഎംആറിന്റെ റിപ്പോർട്ടനുസരിച്ച് ഗർഭാശയ കാൻസറാണ് രണ്ടാമതായി സ്ത്രീകളിൽ കണ്ടുവരുന്നത്. അതേ സമയം പുരുഷൻമാരിലാകട്ടെ വായിലെ കാൻസറും. കാൻസർ രോഗികളായ പുരുഷൻമാരിൽ 7.5 ശതമാനം പേരിൽ വായിലെ കാൻസറും 10 ശതമാനം സത്രീ രോഗികളില്‍ ഗർഭാശയ കാൻസറുമാണ് കണ്ടെത്തിയത്.

കൂടാതെ ഡൽഹിയിൽ സ്ഥിരീകരിച്ച 41.2 ശതമാനം പുരുഷ രോഗികളിലും 12.4 ശതമാനം സ്ത്രീ രോഗികളിലും പുകയിലയുടെ ഉപഭോഗം കൂടുതലായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ സമീപകാലത്തായി കാൻസർ രോഗികളുടെ എണ്ണത്തില്‍ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടായിരത്തി ഇരുപത്തി ആറോടെ രാജ്യത്തെ കാൻസർ രോഗികളുടെ എണ്ണം 20 ലക്ഷത്തോളമായി ഉയരുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Tags:    

Similar News