മുകേഷും ജയസൂര്യയും ഉൾപ്പെടെ ഏഴുപേർക്കെതിരേ പരാതി നൽകി മിനു മുനീർ

Update: 2024-08-27 07:46 GMT

മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നീ നടൻമാർ ഉൾപ്പെടെ ഏഴുപേർക്കെതിരേ നടി മിനു മുനീർ പരാതി നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിനാണ് പരാതി നൽകിയിരിക്കുന്നത്.

നടൻമാർ കൂടാതെ രണ്ട് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവുമാർക്കും പ്രൊഡ്യൂസറായിരുന്ന അഡ്വ. ചന്ദ്രശേഖറിനുമെതിരെയാണ് പരാതി. ഓരോരുത്തർക്കുമെതിരേ പ്രത്യേകം പരാതി മെയിലായി അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നടൻമാർ ഉൾപ്പെടെയുള്ളവർക്കെതിരേ ആരോപണവുമായി മിനു മുനീർ രംഗത്തെത്തിയത്.

'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് മിനി പറഞ്ഞു. അപ്രതീക്ഷിതമായി പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച ശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചത്. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. കലണ്ടർ സിനിമാ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചെന്നും മിനി പറഞ്ഞു. താൻ എതിർത്തതിൻറെ പേരിൽ അമ്മയിലെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി. അമ്മയിൽ അംഗത്വം ലഭിക്കുന്നതിനായി അപേക്ഷ നൽകാൻ ഇടവേള ബാബു ഫ്‌ലാറ്റിലേക്ക് വിളിച്ചെന്നും മോശമായി പെരുമാറിയെന്നും മിനു പറഞ്ഞു. മണിയൻപിള്ള രാജു രാത്രി വാതിലിൽ മുട്ടി. മിനു അഭിനയിച്ച 'ശുദ്ധരിൽ ശുദ്ധൻ' എന്ന സിനിമയുടെ നിർമാതാവിന് തന്നെ കാഴ്ച വയ്ക്കാൻ ലോയേഴ്‌സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.

Tags:    

Similar News