എഡിഎമ്മിന്റെ മരണത്തിൽ പിപി ദിവ്യയ്‌ക്കെതിരായ നടപടി; നവീന്റെ കുടുംബം സംതൃപ്തരെന്ന് മന്ത്രി

Update: 2024-10-21 07:34 GMT

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് പിപി ദിവ്യക്കെതിരെ നടപടിയെടുത്തതിൽ ആത്മഹത്യ ചെയ്ത എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബം സംതൃപ്തരെന്ന് മന്ത്രി വി ശിവൻകുട്ടി. നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ ദിവ്യയ്ക്കെതിരെ നടപടിയെടുത്ത സാഹചര്യത്തിലാണ് ശിവൻകുട്ടിയുടെ പരാമർശം. ഇടതുപക്ഷവും സർക്കാരും നവീൻ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണ്. സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട് വന്നാൽ ഉടൻ തുടർനടപടി ഉണ്ടാകുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.

നവീൻ ബാബുവിനെതിരേ ഗൂഢാലോചന നടന്നെന്ന് കുടുംബം ആരോപിച്ചിരുന്നു. പി.പി ദിവ്യയ്ക്കും കളക്ടർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തുന്നത് ഈ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് ആരോപണം. അതേസമയം കളക്ടർ ക്ഷണിച്ചിട്ടാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്നാണ് ദിവ്യ പറയുന്നത്. ഈ വാദം കളക്ടർ നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

Tags:    

Similar News