നവകേരളസദസ്സിന് മന്ത്രിമാർക്ക് സഞ്ചരിക്കാൻ ഒരു കോടിയുടെ ബസ്; ട്രാഫിക് ജാം ഒഴിവാക്കാനാണെന്ന് ഗതാഗത മന്ത്രി

Update: 2023-11-15 08:11 GMT

നവകരേള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാനായി ഒരു കോടിയുടെ ബസ്സ് ഒരുക്കുന്നത്  ട്രാഫിക് ജാം ഒഴിവാക്കാനാണെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. ബസ് അനുവദിക്കുന്നത് ആഡംബരമല്ലെന്ന് പറഞ്ഞ ഗതാഗത മന്ത്രി ആന്റണി രാജു ബസ് മോഡി പിടിപ്പിക്കുന്നുവെന്ന് വാർത്ത അടിസ്ഥാന രഹിതമാണെന്നും കൂട്ടിച്ചേർത്തു. 21 മന്ത്രിമാരും അവരുടെ എസ്‌കോർട്ടും കൂടി 75 വാഹനം ഉണ്ടാകും. ഈ തിരക്ക് ഒഴിവാക്കാനാകും ബസിനെന്നാണ് മന്ത്രിയുടെ പ്രതികരണം. സാമ്പത്തികമായ ലാഭം ബസിൽ യാത്ര ചെയ്യുന്നതാണ്. ബസ് ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രഹസ്യ കേന്ദ്രത്തിലല്ല ബസ് നിർമാണം നടക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 

നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് നവകേരള സദസ്. ആഡംബര സൗകര്യങ്ങളുള്ള ബസിനായി ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണം മറികടന്നാണ് ധനവകുപ്പ് പണം അനുവദിച്ചിരിക്കുന്നത്. ബെൻസ് കമ്പനിയുടെ 25 പേർക്ക് സഞ്ചരിക്കാനാകുന്ന ബസാണ് അനുവദിച്ചിരിക്കുന്നത്. ബംഗളൂരുവിൽ നിന്നെത്തിയ ബസ് നവീകരണത്തിന് ശേഷം കെ എസ് ആർ ടി സിയ്ക്ക് കൈമാറിയിട്ടുണ്ടെന്നാണ് സൂചന.

Tags:    

Similar News