അനുനയിപ്പിക്കാൻ ശ്രമം; മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും ഗവർണറുമായി കൂടിക്കാഴ്ച നടത്തി
ഗവർണർ-സർക്കാർ പോര് കനക്കുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം.ബി.രാജേഷ്. ചീഫ് സെക്രട്ടറി വി.പി.ജോയിയും ഗവർണറെ കാണാൻ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാജ്ഭവനിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്.
ഗവർണറെ അനുനയിപ്പിക്കാൻ നീക്കത്തിന്റെ ഭാഗമായിട്ടാണ് മന്ത്രിയും ചീഫ് സെക്രട്ടറിയും കൂടിക്കാഴ്ച നടത്തിയത് എന്നാണ് സൂചന. എന്നാൽ രാഷ്ട്രീയമായ ചർച്ചകളുണ്ടായില്ലെന്നും ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനായിരുന്നു സന്ദർശനമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.