ഗതാഗത വകുപ്പിൽ കൂട്ടസ്ഥലം മാറ്റം; മരവിപ്പിച്ച് പുതിയ മന്ത്രി

Update: 2023-12-30 08:07 GMT

പുതിയ മന്ത്രി സത്യപ്രതിജ്ഞ ചെയ്യും മുമ്പേ മോട്ടോർ വാഹന വകുപ്പിൽ കൂട്ട സ്ഥലം മാറ്റം. 57 പേർക്കആണ് സ്ഥലം മാറ്റം. ഇതിനൊപ്പം 18 ആർ.ടി.ഒമാർക്ക് സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലം മാറ്റവും നൽകി. ആന്റണി രാജു രാജി വെച്ച് കെ.ബി. ഗണേഷ് കുമാർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്നതിന് മുമ്പാണ് സ്ഥലംമാറ്റ ഓർഡർ പുറത്തിറങ്ങിയത്. എന്നാൽ മന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ഉത്തരവ് മരവിപ്പിച്ചു.

മന്ത്രി കെ.ബി. ഗണേഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ അരമണിക്കൂർ മുമ്പാണ് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ മന്ത്രി ഇടപെട്ടു. ഉത്തരവ് തത്കാലം നടപ്പാക്കേണ്ടിതില്ലന്ന് ശനിയാഴ്ച രാവിലെയോടെ നിർദേശം നൽകി.

ഉത്തരവ് പിൻവലിച്ചിട്ടില്ല, മരവിപ്പിക്കാനാണ് നിർദേശം നൽകിയത്. നേരത്തെ ആന്റണി രാജു മന്ത്രിയായിരുന്നപ്പോൾ മോട്ടോർ വാഹനവകുപ്പിൽ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. വിചിത്രമായ മാനദണ്ഡങ്ങളോടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഇത് ചോദ്യംചെയ്ത് ചില ഉദ്യോഗസ്ഥർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതോടെ ഉത്തരവ് മരവിപ്പിച്ചിരുന്നു. പിന്നാലെ ഇറക്കിയ സ്ഥലം മാറ്റ ഉത്തരവിൽനിന്ന് ചില ഉദ്യോഗസ്ഥർ ഒഴിവായിരുന്നു. ചില ഉദ്യോഗസ്ഥർക്ക് അന്ന് ദൂരേക്ക് സ്ഥലം മാറി പോകേണ്ടി വന്നിരുന്നു. അവർക്കുകൂടെ താത്പര്യമുള്ള ഇടങ്ങളിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവായിരുന്നു വെള്ളിയാഴ്ച പുതിയ ഉത്തരവ് ഗതാഗത കമ്മിഷണർ പുറത്തിറക്കിയത്.

Tags:    

Similar News