വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം

Update: 2024-04-24 03:38 GMT

വയനാട് മാനന്തവാടി കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. രാവിലെ 6.15ന് തലപ്പുഴ കമ്പമലയിലെത്തിയ മാവോയിസ്റ്റുകൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 4 പുരുഷന്മാരാണു സംഘത്തിലുണ്ടായിരുന്നത് എന്നാണു വിവരം.

2 പേരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നെന്നും സി.പി.മൊയ്തീനും സംഘത്തിലുണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു. തൊഴിലാളികൾ താമസിക്കുന്ന പാടിയോടു ചേർന്ന കവലയിലാണു മാവോയിസ്റ്റുകളെത്തിയത്. പൊലീസ് സ്ഥലത്തെത്തി. മുൻപും മാവോയിസ്റ്റുകൾ ഇവിടെ എത്തി സിസിടിവി തകർക്കുകയും പാർട്ടി ഓഫിസുകൾ ആക്രമിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News