വാഹനാപകടം; കെ.എം.മാണി ജൂനിയറിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്

Update: 2023-04-11 01:04 GMT

വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ജോസ് കെ മാണിയുടെ മകന്‍ കെ.എം. മാണിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രാഥമിക വിവരശേഖരണം നടത്തി. പോലീസ് റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമായിരിക്കും ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്ക് കടക്കുക.

ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാവുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. കെ.എം. മാണിക്ക് ലൈസന്‍സ് ഉണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് സ്ഥിരീകരിച്ചിരുന്നു. കെ.എം. മാണി (19) ഓടിച്ച ഇന്നോവ കാറിനു പിന്നില്‍ സ്‌കൂട്ടറിടിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന മാത്യൂ ജോണ്‍, സഹോദരന്‍ ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്. അലക്ഷ്യമായി വാഹനമോടിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യക്കുമാണ് കെ.എം. മാണിക്കെതിരേ കേസെടുത്തിരിക്കുന്നത്.

Tags:    

Similar News