കാസർകോട് കുറ്റിക്കോൽ നൂഞ്ഞങ്ങാനത്ത് യുവാവിനെ സഹോദരൻ വെടിവച്ച് കൊന്നു. അശോകൻ (45) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ ബാലകൃഷ്ണനെ (47) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനു പിന്നാലെ ഇന്നലെ രാത്രിയാണു സംഭവം.
അശോകന്റെ തുടയ്ക്കു മുകളിലായാണു വെടിയേറ്റത്. മുൻപും മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ സമാനമായ രീതിയിൽ തർക്കങ്ങളുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.