'കോൺഗ്രസ് ജയിക്കുന്നത് ലീഗിന്റെ പിന്തുണയിലാണ്, ആ പരിഗണനയെങ്കിലും കൊടുക്കണ്ടേ'; ഇ.പി. ജയരാജൻ

Update: 2024-02-24 07:06 GMT

കോൺഗ്രസ് ലീഗിനെ അങ്ങേയറ്റം അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. ഏറെക്കാലമായി ഇതു തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്നാം സീറ്റ് എന്ന ലീഗിന്റെ ആവശ്യത്തെ ചൂണ്ടിക്കാട്ടിയാണ് ഇ.പിയുടെ വിമർശനം.

തദ്ദേശതിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് അഞ്ചിടങ്ങളിൽ ജയിച്ചു. എന്നാൽ, കോൺഗ്രസ് ദയനീയമായി തോറ്റു. മുസ്ലിം ലീഗ് ഇല്ലെങ്കിൽ ഏതെങ്കിലും ഒരു സീറ്റിൽ കോൺഗ്രസ് ജയിക്കുമോ? ലീഗിന്റെ പിന്തുണയിലാണ് ജയിച്ചുവരുന്നത്. ആ പരിഗണനയെങ്കിലും ലീഗിന് കൊടുക്കണ്ടേ, ഇ.പി. ചോദിച്ചു.

അവഗണന, പരിഹാസം, അങ്ങേയറ്റത്തെ ഇടിച്ചുതാഴ്ത്തൽ തുടങ്ങിയവയെല്ലാം കാണുമ്പോൾ സ്വാഭാവികമായും ലീഗിന്റെ അണികളിൽ വികാരം ഉണ്ടാകും. അത് കോൺഗ്രസിനെതിരായി വരുന്നു. ലീഗ് നേതൃത്വം വിചാരിച്ചാൽപോലും ആ അണികളുടെ വികാരം ഇല്ലാതാക്കാൻ സാധിക്കില്ല. കോൺഗ്രസിനെ പോലെത്തന്നെ സീറ്റ് നേടാനുള്ള അർഹത യുഡിഎഫിൽ ലീഗിനുണ്ട്, ഇ.പി. ജയരാജൻ പറഞ്ഞു. അതേസമയം, സിപിഎമ്മിനോട് ലീഗിന് ശത്രുതാപരമായ നിലപാടൊന്നും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

 

Tags:    

Similar News