ലൈഫ് മിഷൻ കേസ്; ഇ.ഡിയോട് നിസ്സഹകരണം തുടർന്ന് ശിവശങ്കർ; കൂടുതൽ അറസ്റ്റിന് സാധ്യത

Update: 2023-02-17 05:23 GMT

വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന കൂടുതൽ അറസ്റ്റിന് സാധ്യത. നിർമാണ കരാറെടുത്ത യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, പി.എസ്.സരിത്ത് എന്നിവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഇവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ ദിവസങ്ങളിൽ മറ്റു പ്രതികളുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, ഇഡിയുടെ അന്വേഷണത്തോട് എം.ശിവശങ്കർ നിസഹകരണം തുടരുകയാണ്. ലോക്കറിൽ നിന്ന് കണ്ടെത്തിയ കോഴപ്പണത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്താൻ ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനൊപ്പം ഒൻപത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. 

Tags:    

Similar News