വിജേഷ് പിള്ളയെ അറിയില്ല, ആരോപണങ്ങളെ നിയമപരമായി നേരിടും; എം.വി ഗോവിന്ദൻ

Update: 2023-03-10 05:10 GMT

സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ മുഖവിലക്കെടുക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്. വിജേഷ് പിള്ള എന്നൊരു ആളെ തനിക്ക് അറിയില്ല. . സ്വപ്ന പറഞ്ഞ പേര് തന്നെ തെറ്റാണ്. സ്വപ്നക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

'സ്വപ്നയുടെ ആരോപണങ്ങളെ നിയമപരമായി നേരിടും. ഞങ്ങൾ വളരെ ആവേശത്തിലാണ്. കേസ് കൊടുക്കാൻ ഒന്നല്ല,ആയിരം നട്ടെല്ലുണ്ട്. ആരും ആരെയും ഭയപ്പെടുത്തിയിട്ടില്ലെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

'കണ്ണൂർ ജില്ലയിൽ പിള്ളമാരില്ല. പേര് പോലും തെറ്റായിട്ടാണ് പറഞ്ഞത്. സ്വപ്നയുടെ ആരോപണത്തിൽ പറഞ്ഞ പേരല്ല മാധ്യമങ്ങൾ നൽകിയത്. തുടക്കത്തിലേ പൊട്ടിയ തിരക്കഥയായിരുന്നു സ്വപ്നയുടേത്. തിരക്കഥയുണ്ടാക്കുമ്പോൾ ശക്തമായ തിരക്കഥ ഉണ്ടാക്കണം. ഇത് ജാഥയുടെ തകർക്കാൻ വേണ്ടിയുള്ള ആസൂത്രിത ശ്രമമാണ്. ആരോപണങ്ങൾ ജനങ്ങൾ തള്ളും. ഈ തിരക്കഥകൊണ്ടൊന്നും ഞങ്ങൾ തകരില്ല.' അദ്ദേഹം പറഞ്ഞു.

Tags:    

Similar News