സംസ്ഥാന മന്ത്രിസഭാ പുന:സംഘടന;ചർച്ച പിന്നീടെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ

Update: 2023-09-20 14:11 GMT

മന്ത്രി സഭാ പുന:സംഘടന ചർച്ചകൾ പിന്നീട് നടത്താമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മുന്നണി യോഗത്തിലാണ് ഇപി നിലപാട് അറിയിച്ചത്.മന്ത്രിസ്ഥാനം വേണമെന്ന് എംവി ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇപി ജയരാജൻ്റെ പ്രതികരണം.എൽജെഡിയോടും ആർഎസ്പി ലെനിനിസ്റ്റിനോടും പ്രത്യേകം ചർച്ചകൾ നടത്താനാണ് സിപിഐഎമ്മിൻ്റെ തീരുമാനം.ഉഭയകക്ഷി ചർച്ചയാണ് ലക്ഷ്യം.

മന്ത്രിസഭാ പുനസംഘടനയിൽ എൽജെഡി സാധ്യത തള്ളി ഘടകക്ഷികളും രംഗത്തുവന്നിരുന്നു. ആർക്കൊക്കെ മന്ത്രിസ്ഥാനം എന്നത് മുന്നണി നേരത്തെ തീരുമാനിച്ചിട്ടുണ്ട് എന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കാലാവധി നീട്ടണമെന്ന് ആന്റണി രാജുവോ, അഹമ്മദ് ദേവർകോവിലോ ആവശ്യപ്പെട്ടിട്ടില്ല. മറ്റൊരു ചർച്ചയും പുനഃസംഘടനയും ഇല്ല എന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് നേരത്തെ ധാരണ ഉണ്ടാക്കാത്ത കക്ഷികളാണ് ഇവർ. അവർക്ക് മന്ത്രിസ്ഥാനം ഇല്ലെന്നാണ് നിലവിലെ ധാരണ. അതിൽ തർക്കം ഇല്ല. ആർക്കൊക്കെ മന്ത്രിസ്ഥാനം എന്നത് മുന്നണി നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു.

Tags:    

Similar News