കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടൽ; ജനങ്ങളെ ദുരിതാശ്വസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നു
കണ്ണൂർ ജില്ലയിലെ കാപ്പിമലയിൽ വൈതൽകുണ്ട് എന്ന പ്രദേശത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. ജില്ലയിൽ മഴ പെയ്യുന്നത് തുടരുകയാണ്. വനമേഖലയിലാണ് കനത്ത മഴ .കാപ്പിമലയിലുണ്ടായ ഉരുൾപൊട്ടലിൽ ആർക്കും പരുക്കില്ല എന്നാണ് ലഭ്യമാകുന്ന വിവരം. മുൻപ് ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ നിന്നും അത്പോലെ തന്നെ ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കുകയാണ്. സുരക്ഷ മുൻ നിർത്തിയാണ് ആളുകളെ മാറ്റുന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു.
കണ്ണൂർ ജില്ലയിൽ നാളെ (07/07/2023) കനത്ത മഴയ്ക്ക് സാധ്യതയുള്ളത് കൊണ്ട് തന്നെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ നൽകുന്ന മുന്നറിയിപ്പുകൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിർദേശം