ലിംഗസമത്വ പ്രചരണ പരിപാടിക്ക് കുടുംബശ്രീ തയ്യാറാക്കിയ പ്രതിജ്ഞ പിൻവലിച്ചിട്ടില്ല; എംബി രാജേഷ്

Update: 2022-12-05 11:43 GMT

കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്. സ്ത്രീക്കും പുരുഷനും തുല്യ സ്വത്ത് അവകാശമെന്ന വരികളുള്ള പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് ഇന്നലെ കുടുംബശ്രീ വ്യക്തമാക്കിയിരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ നയി ചേതന എന്ന പേരിൽ നടത്തുന്ന ദേശീയ ക്യാമ്പെയിന്റെ ഭാഗമായാണ് പ്രതിജ്ഞ. സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യ അവകാശം എന്ന പ്രതിജ്ഞയിലെ പരാമർശത്തിനെതിരെ ചില മത സംഭഘടനകൾ രംഗത്തെത്തിയതാണ് വിവാദമായത്.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ നൽകിയ സത്യപ്രതിജ്ഞ മലയാളത്തിൽ പരിഭാഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും കുടുംബശ്രീ ഡയറക്ടർ ഡയറക്ടർ വ്യക്തമാക്കിയിരുന്നു.കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ 'നയി ചേതന ' എന്ന പേരിൽ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി 2022 നവംബർ 25 മുതൽ ഡിസംബർ 23വരെ ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി രാജ്യത്തൊട്ടാകെ അയൽക്കൂട്ടതലം വരെ വിവിധ പരിപാടികൾ നടത്തിവരുന്നു. ലിംഗാധിഷ്ഠിത അതിക്രമങ്ങളെ തിരിച്ചറിയുക അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക അതിക്രമങ്ങൾക്കെതിരെയുള്ള മുന്നേറ്റങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് നാലാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്.

അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം വളർത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുക എന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.

Tags:    

Similar News