കെഎസ്ആ‍ര്‍ടിസിയിൽ വരുത്തിയ കുടിശ്ശിക ആറ് മാസത്തിനകം അടച്ചു തീർക്കണമെന്ന് ഹൈക്കോടതി

Update: 2023-02-25 06:32 GMT

ദേശീയ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ കെഎസ്ആ‍ര്‍ടിസിയിൽ വരുത്തിയ കുടിശ്ശിക ആറ് മാസത്തിനകം അടച്ചു തീർക്കണമെന്ന് ഹൈക്കോടതി. 9000 ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച തുക വക മാറ്റിയ കോ‍ര്‍പ്പറേഷൻ നടപടിക്കെതിരെ ജീവനക്കാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.

2014 മുതൽ 2023 വരെയുള്ള കുടിശിക തുകയായി 251 കോടി രൂപയാണ് കെഎസ്ആ‍ര്‍ടിസി അടച്ച് തീര്‍ക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് തുക അടക്കാൻ കഴിയാതിരുന്നതെന്നായിരുന്നു കെഎസ്ആ‍ര്‍ടിസി വിശദീകരണം.

എന്നാൽ ദേശീയ പെൻഷൻ പദ്ധതിയിലേക്ക് അടക്കേണ്ട തുക വകമാറ്റിയത് അംഗീകരിക്കാനാവില്ലെന്നും ഉടൻ അടച്ചുതീര്‍ക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.

Similar News