'ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾ മികച്ച വിജയം നേടും'; ബിജെപിയോട് സിപിഎമ്മിനുള്ളത് മൃദുസമീപനമെന്ന് കോൺഗ്രസ്

Update: 2024-10-21 00:58 GMT

കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസം യോഗം പങ്കുവെച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.

കോൺഗ്രസിനെയാണ് സിപിഎം മുഖ്യശത്രുവായി കാണുന്നതെന്ന് യോഗം വിലയിരുത്തി. ബിജെപിയോട് സിപിഎമ്മിനുള്ളത് മൃദുസമീപനമാണ്. കെപിസിസി ഭാരവാഹികൾക്കും രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾക്കും എംപിമാർക്കും എംഎൽഎമാർക്കും മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതല കെപിസിസി നിശ്ചയിച്ചു നൽകി. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

Tags:    

Similar News