കോടിയേരിയുടെ ഭൗതീകശരീരം തലശേരി ടൗൺ ഹാളിൽ എത്തിച്ചു; പുഷ്പചക്രം അർപ്പിച്ച് മുഖ്യമന്ത്രി

Update: 2022-10-02 11:05 GMT

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻറെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരി ടൗൺഹാളിലെത്തി. വൻ ജനപ്രവാഹമാണ് ടൗൺ ഹാളിൽ കോടിയേരിയെ ഒരു നോക്ക് കാണാനായി എത്തിചേർന്നിരിക്കുന്നത്. മുദ്രാവാക്യം വിളികളോട് കൂടി കോടിയേരിയുടെ മൃതദേഹത്തെ പ്രവർത്തകർ ഏറ്റുവാങ്ങുകയായിരുന്നു. മുഖ്യമന്ത്രിയും മുതിർന്ന നേതാക്കളും ചേർന്ന് ചെങ്കൊടി പുതപ്പിച്ചു. പിണറായി വിജയൻ പുഷ്പചത്രം അർപ്പിച്ചു.

ഇന്ന് മുഴുവൻ തലശ്ശേരി ടൗൺ ഹാളിൽ മൃതദേഹം പൊതുദർശത്തിന് വെക്കും. കോടിയേരിയെ അവസാനമായി കാണാൻ ജനപ്രവാഹമാണ് ടൗൺ ഹാളിലെത്തി ചേർന്നിരിക്കുന്നത്. തുറന്ന വാഹനത്തിൽ പ്രവർത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര കണ്ണൂരിൽ നിന്ന് ആരംഭിച്ചത്. പതിനാല് കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് ആദരം അർപ്പിക്കാൻ വിലാപയാത്ര നിർത്തി. കോടിയേരിയെ അവസാനമായി കാണാൻ വൻ ജനാവലിയായിരുന്നു റോഡിന് ഇരുവശവും. കോടിയേരിയുടെ നിര്യാണത്തിൽ ആദരസൂചകമായി തലശ്ശേരി, ധർമ്മടം,കണ്ണൂർ മണ്ഡലങ്ങളിൽ നാളെ ഹർത്തൽ പ്രഖ്യാപിച്ചു. വാഹനങ്ങളെയും ഹോട്ടലുകളെയും നാളത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.

Tags:    

Similar News