കൊച്ചി മധുര ദേശീയ പാത വികസനം ; വനം വകുപ്പിന് തിരിച്ചടി , വീതി കൂട്ടാൻ ഹൈക്കോടതി അനുമതി

Update: 2024-05-30 12:16 GMT

കൊച്ചി - മധുര ദേശീയപാത വികസനത്തിൽ വനം വകുപ്പിന് തിരിച്ചടി. കൊച്ചി - മധുര ദേശീയപാതയായ 85 വീതികൂട്ടാൻ ഹൈക്കോടതി അനുമതി നൽകിയതാണ് വനം വകുപ്പിന് തിരിച്ചടിയായത്. നേര്യമംഗലം - വാളറ പ്രദേശത്തെ നിർമാണം തടയരുതെന്നാണ് നിർദേശം.

നവീകരണത്തിന്റെ ഭാഗമായി 14.5 കിലോമീറ്റർ റോഡാണ് വനഭൂമിയിലൂടെയുള്ളതെന്നയിരുന്നു വനം വകുപ്പിന്റെ വാദം. അതുകൊണ്ട് ഈ ഭാഗത്ത് കാനകൾ നിർമിക്കാനോ സംരക്ഷണ ഭിത്തികൾ നിർമിക്കാനോ കഴിയില്ലെന്നും വനം വകുപ്പ് പറഞ്ഞിരുന്നു. ഇതിന് തിരിച്ചടിയായാണ് ഹൈകോടതി നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്.

നൂറടി വീതിയിൽ പതിനാലര കിലോമീറ്റർ ഭൂമിയുടെ ഉടമസ്ഥാവകാശം പൊതുമരാമത്ത് വകുപ്പിനാണ്. അതുകൊണ്ടുതന്നെ ഈ പ്രദേശത്തെ ഒരു നിർമാണ പ്രവർത്തനവും തടയരുതെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേ നിർദേശം. വിഷയവുമായി ബന്ധപ്പെട്ട് ഇരു വകുപ്പുകൾ തമ്മിലുള്ള തർക്കത്തിനും ഇതോടെ പരിഹാരമാകും.

Tags:    

Similar News