'പൊതുതാത്പര്യം പരിഗണിച്ച്  സമരത്തിൽ നിന്ന് പ്രതിപക്ഷം പിൻമാറണം'; ധനമന്ത്രി

Update: 2023-02-09 06:16 GMT

കേരളത്തിൻറെ പൊതു താത്പര്യം കണക്കിലെടുത്ത് പ്രതിപക്ഷം സമത്തിൽ നിന്ന് പിൻമാറണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ഇന്ധനത്തിന്  ലിറ്ററിന് 20 രൂപ വീതം  പിരിക്കുന്നു. ആ സമയത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസ് തയ്യാറായില്ല. കേരളത്തിൻറെ സാഹചര്യം മനസ്സിലാക്കി പ്രതിപക്ഷം സഹകരിക്കണമെന്നും സമരത്തിൽ നിന്ന് പിൻമാറണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ പരിഹസിച്ചു. സമരത്തിന് വേണ്ടിയുള്ള സമരമാണ് അവർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ നടപടികൾ വെട്ടിച്ചുരുക്കി പിരിഞ്ഞിരുന്നു. ഇനി 27ന് മാത്രമേ നിയമസഭ ചേരുകയുള്ളു. നിയമസഭയിൽ നാല്  എംഎൽഎമാർ നടത്തിവന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചെങ്കിലും സഭക്ക് പുറത്തുള്ള സമരപരിപാടികളുമായി മുന്നോട്ടുുപോകുമെന്ന നിലപാടിലാണ് പ്രതിപക്ഷം.

Tags:    

Similar News