'തങ്ങളുടെ മെക്കിട്ട് കയറിയാൽ കൈകെട്ടി നോക്കിനിൽക്കില്ല'; കടുത്ത ഭാഷയിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി കെഎം ഷാജി

Update: 2024-11-18 06:01 GMT

 മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള  മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജി.

പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നായിരുന്നു ഷാജിയുടെ രൂക്ഷപ്രതികരണം. പിണറായി വിജയൻ സംഘി ആണെന്നും കെഎം ഷാജി വിമർശിച്ചു. പാണക്കാട് തങ്ങളെ അളക്കാൻ മുഖ്യമന്ത്രി വരേണ്ടെന്നും ചന്ദ്രികയിലെ മുഖപ്രസം​ഗത്തിൽ പറയുന്നു. 

സാദിഖലി ശിഹാബ് തങ്ങള്‍ ജമാ അത്തെ ഇസ്ലാമിയുടെ അനുയായിയെപ്പോലെ എന്നായിരുന്നു പാലക്കാട് കണ്ണാടിയില്‍ ഇന്നലെ നടത്തിയ തെരഞ്ഞെടുപ്പ് യോഗത്തില്‍ പിണറായി വിജയന്‍റെ പരാമര്‍ശം. 

Tags:    

Similar News