കേരളത്തിലെ ഏത് സമുദായ സംഘടനകളിലും പിളര്‍പ്പ് വന്നാല്‍ തനിക്ക് വ്യക്തിപരമായ വേദനയുണ്ടാകും; സമസ്തയെ മറയാക്കി ലീഗിനെ ആക്രമിക്കുന്നത് നോക്കി നില്‍ക്കില്ല: കെ.എം ഷാജി
സമസ്തയ്ക്കുള്ളിലെ സ്ലീപ്പിങ് സെല്‍ പ്രതികരിച്ചു തുടങ്ങിയെന്ന് മുസ്ലീം യൂത്ത് ലീഗ് അധ്യക്ഷന്‍ കെ.എം ഷാജി. ഹമീദ് ഫൈസി തനിക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത് തട്ടിപ്പ് കേസില്‍ നിന്ന് രക്ഷപ്പെടാനാണെന്ന് കെ.എം ഷാജി പറഞ്ഞു.
എസ്.വൈ.എസിന്റെ പേരില്‍ നടത്തിയ പത്രസമ്മേളനത്തിന് എന്ത് ആധികാരികയാണ് ഉള്ളതെന്ന് കെ.എം ഷാജി ചോദിച്ചു. എസ് വൈ എസിന്റെ തീരുമാനം പറയാന്‍ ഹമീദ് ഫൈസിക്ക് അധികാരമില്ല.
കേരളത്തിലെ ഏത് സമുദായ സംഘടനകളിലും പിളര്‍പ്പ് വന്നാല്‍ തനിക്ക് വ്യക്തിപരമായ വേദനയുണ്ടാകും. യഥാര്‍ത്ഥത്തില്‍ ഇത് ലീഗ്- സമസ്ത പ്രശ്‌നമല്ല. സമസ്തയില്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. സമസ്തയെ മറയാക്കി ലീഗിനെ ആക്രമിക്കുന്നത് നോക്കി നില്‍ക്കില്ലെന്നും കെ.എം ഷാജി കൂട്ടിച്ചേര്‍ത്തു.