'മക്കൾ പോപ്പുലർ ഫ്രണ്ടുകാർ ആയതിൽ കുടുംബാംഗങ്ങൾ എന്തുപിഴച്ചു'; ജപ്തിക്കെതിരെ വീണ്ടും കെ.എം ഷാജി

Update: 2023-01-27 07:35 GMT

പോപുലർ ഫ്രണ്ട് - എസ്.ഡി.പി.ഐ നേതാക്കളുടെയും പ്രവർത്തകരുടെയും സ്വത്തുക്കൾ ജപ്തി ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി മുസ് ലിം ലീഗ് നേതാവ് കെ.എം ഷാജി. മക്കൾ പോപ്പുലർ ഫ്രണ്ടുകാർ ആയതിൽ കുടുംബാംഗങ്ങൾ എന്തുപിഴച്ചെന്ന് കെ.എം ഷാജി ചോദിച്ചു.

കോടതി വിധികൾ നടപ്പാക്കുന്നതിൽ പോലും സംസ്ഥാന സർക്കാർ പക്ഷപാതിത്വം കാണിക്കുകയാണെന്നും കെ എം ഷാജി പറഞ്ഞു. പതിനായിരക്കണക്കിന് ഹെക്ടർ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയിൽ ഇരിക്കുമ്പോഴാണ് പത്തും പതിനഞ്ചും സെൻറുള്ളവരുടെ ഭൂമി ജപ്തി ചെയ്യാൻ കയറി ഇറങ്ങുന്നതെന്നും കെ എം ഷാജി പറഞ്ഞു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത് ജപ്തി ചെയ്യുന്നത് എന്താടിസ്ഥാനത്തിലാണെന്ന് ചോദിച്ച കെ എം ഷാജി പോപ്പുലർ ഫ്രണ്ടിൻറെ നിലപാടിനോട് തനിക്ക് എതിർപ്പണുള്ളതെന്നും കൂട്ടിച്ചേർത്തു.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് കമീഷണർ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ് ലിം ലീഗ് പ്രവർത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തത് കൊണ്ട് സർക്കാറിനെതിരായ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും കെ.എം. ഷാജി വ്യക്തമാക്കി.

Similar News