വിഴിഞ്ഞം തുറമുഖത്തിന്‍റെ ഉദ്ഘാടനത്തിൽ പങ്കെടുത്തത് മനസ്സില്ല മനസ്സോടെയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

Update: 2023-10-16 07:18 GMT

വിഴിഞ്ഞം തുറമുഖത്തിന്‍റെ ഉദ്ഘാടനം എന്ന നിലയിൽ ഇന്നലെ നടത്തിയ പരിപാടി അപഹാസ്യമെന്ന് കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രം​ഗത്ത്. 2023 മെയ് മാസത്തിൽ ആദ്യ കപ്പൽ എത്തും എന്നായിരുന്നു മന്ത്രി പറഞ്ഞത്. കമ്മീഷനിങ്‌ എന്നാണ് എന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് തന്നെ ഉറപ്പില്ല. ഇന്നലെ ചെലവാക്കിയ കോടികൾ അദാനിയുടേതാണോ സർക്കാരിന്‍റെ ആണോ എന്ന് ചോദിച്ച അദ്ദേഹം ഇന്നലത്തെ പരിപാടിയിൽ പങ്കെടുത്തത് മനസ്സില്ല മനസ്സോടെയാണെന്നും പറഞ്ഞു. അദാനിയെ എതിർക്കുന്നവരാണ് അദാനിയുടെ പണം മുടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. അസാധ്യ കാര്യം നടത്തി എന്ന് പറയുന്നവർക്ക് അപാര തൊലിക്കട്ടിയാണെന്നും അദ്ദേഹം പരിഹസിച്ചു.

Tags:    

Similar News