ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉയര്‍ന്ന പരിഗണന;  ഇ.വി. കണ്‍സോര്‍ഷ്യത്തിനായി 25 കോടി രൂപ

Update: 2023-02-03 05:22 GMT

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉയര്‍ന്ന പരിഗണന നല്‍കി സംസ്ഥാന ബജറ്റ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിനായി ഇലക്ട്രിക് വാഹന കണ്‍സോഷ്യം ആരംഭിക്കുമെന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ടി.ടി.പി.എല്‍, വി.എസ്.എസ്.സി, സി-ഡാക് എന്നിവ ഉള്‍പ്പെടുന്ന ഒരു കണ്‍സോഷ്യം ഇതിനോടകം രൂപീകരിച്ച് കഴിഞ്ഞതായാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഇതിനുപുറമെ, ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണങ്ങള്‍ നടത്തുന്നതിനും മറ്റുമായി ട്രസ്റ്റ് പാര്‍ക്കിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ രൂപീകരിച്ചിട്ടുള്ള ഇലക്ട്രിക് വെഹിക്കിള്‍ ഡ്രൈവ് ട്രെയിന്‍ ടെസ്റ്റിങ്ങ് ലാബിന്റെ പ്രവര്‍ത്തനം വരുന്ന ജൂലായിയില്‍ ആരംഭിക്കുമെന്നാണ് മന്ത്രി ഉറപ്പുനല്‍കിയിട്ടുള്ളത്.

ഇലക്ട്രിക് വാഹനങ്ങളുടെ വികസനത്തിനായി കിഫ്ബിയുടെ പിന്തുണയോടെ ഒരു ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് വികസിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നുണ്ട്. ഇലക്ട്രിക് വാഹന കണ്‍സോഷ്യം പ്രോജക്ടിനായി 25 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

Tags:    

Similar News