'ജനറൽ സെക്രട്ടറിയിലേക്ക് എല്ലാ അധികാരവും കേന്ദ്രീകരിക്കണം, കെസി വേണുഗോപാൽ രാഹുലിനെ വിഡ്ഢിവേഷം കെട്ടിക്കുന്നു'; എ എം ആരിഫ്
കെ സി വേണുഗോപാലിനെതിരെ ആലപ്പുഴ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് എ എം ആരിഫ്. കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിയെ വിഡ്ഢിവേഷം കെട്ടിക്കുന്നുവെന്നും രാഹുൽ ഗാന്ധിയുടെ ഇമേജ് കളയിക്കുന്നതിൽ പ്രധാനി വേണുഗോപാലെന്നും ആരിഫ് വിമർശിച്ചു. ജനറൽ സെക്രട്ടറിയിലേക്ക് എല്ലാ അധികാരവും കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് രാഹുലിനെ കോമാളിയാക്കുന്നത്.
ദയവ് ചെയ്ത് രാഹുലിനെ വേണുഗോപാൽ മോശക്കാരനാക്കരുത്. രാഹുലും പ്രിയങ്കയും ഒരുമിച്ച് ആലപ്പുഴയിൽ വന്നാലും ഒരു ചുക്കും സംഭവിക്കില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് നാം കണ്ടതാണ്. രാഹുലും പ്രിയങ്കയും അരിത ബാബുവിൻറെ വീട്ടിലെത്തിയപ്പോൾ എന്ത് ഓളമായിരുന്നു എന്നിട്ട് എന്തായി എന്നും അരിത തോറ്റില്ലേ എന്നും ആരിഫ് ചോദിച്ചു.