കെ സുധാകരൻ സ്ഥാനം ഏറ്റെടുക്കുന്നത് സാധാരണ സംഭവം, ഹസനെ നിയമിച്ചത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം; കെസി വേണുഗോപാൽ
കെ സുധാകരൻറെ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് ഒരു സാധാരണ സംഭവമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. എംഎം ഹസനെ നിയമിച്ചത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിനുശേഷമുള്ള വിലയിരുത്തൽ കൂടി നടത്താനാണ് ഹസൻ സ്ഥാനത്ത് തുടർന്നത്. ഹസൻ നല്ല രീതിയിലാണ് പ്രവർത്തിച്ചതെന്ന് സുധാകരൻ ആദ്യം പറഞ്ഞു. ഹസൻറെ തീരുമാനങ്ങൾ കൂടിയാലോചനകൾ ഇല്ലാതെയാണെന്ന് സുധാകരൻ പറഞ്ഞിട്ടില്ല. ഏതോ ഒരു സസ്‌പെൻഷൻറെ കാര്യമാണ് പറഞ്ഞത്.
സുധാകരൻ സ്ഥാനം ഏറ്റെടുക്കുന്നത് ഒരു സാധാരണ സംഭവം മാത്രമാണ് ഇത്ര വലിയ വാർത്തയാക്കാൻ ഇല്ല. മുഖ്യമന്ത്രി പിണറായി വിജയൻറെ വിദേശ യാത്രയെയും കെസി വേണുഗോപാൽ വിമർശിച്ചു. ജനങ്ങൾ പ്രയാസം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രിയുടെ വിദേശ യാത്ര സിപിഎം പരിശോധിക്കണം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിസംഗതയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണോ എന്നതിൽ പാർട്ടി ആലോചിച്ച് തീരുമാനിക്കും. ഹരിയാനയിലെ ബിജെപി സർക്കാരിന് ധാർമികത ഉണ്ടെങ്കിൽ രാജിവെക്കണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.