മുഖ്യമന്ത്രിയുടെ അക്കാദമിക് അഡൈ്വസർ രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം സുഹൃത്തായ മറ്റൊരു ഗവേഷകന്റെ മൈസൂരു സർവകലാശാലയിലെ പിഎച്ച്ഡി പ്രബന്ധത്തിന്റെ കാർബൺ കോപ്പിയാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പിഎച്ച് ഡി മോഷ്ടിച്ച കാളിയാടനെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കെഎസ്യു പരാതി നൽകി. വാക്യങ്ങൾ അതുപോലെ കോപ്പിയടിച്ചതിനു തെളിവുകൾ പുറത്തുവന്നതായി കെഎസ്യു പ്രസിഡന്റ് പറഞ്ഞു.
വി.ആർ.രാജേഷ് എന്ന ഗവേഷകന്റെ പിഎച്ച്ഡി പ്രബന്ധത്തിന്റെ ശീർഷകം അടക്കം കോപ്പിയടിച്ചിരിക്കുകയാണ്. പ്രബന്ധത്തിന്റെ ലേ ഔട്ടും സമാനമാണ്. രണ്ടു പ്രബന്ധവും ഏതോ ഒരു വ്യക്തി തയാറാക്കിയതാവാനാണ് സാധ്യത. 2014 ജനുവരിയിൽ മൈസൂരു യൂണിവേഴ്‌സിറ്റിയിൽ സമർപ്പിച്ച തീസിസ് ഗവേഷകന്റെ പേരു മാറ്റി അസം യൂണിവേഴ്‌സിറ്റിയിൽ 2014 നവംബറിൽ സമർപ്പിച്ചാണ് കാളിയാടൻ പിഎച്ച്ഡി നേടിയതെന്നും അലോഷ്യസ് പറഞ്ഞു.