'നിഖിൽ തോമസ് കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ല'; നിയമനടപടി സ്വീകരിക്കുമെന്ന് രജിസ്ട്രാർ

Update: 2023-06-19 11:39 GMT

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി കലിംഗ സർവ്വകലാശാല. നിഖിൽ തോമസ് എന്ന വിദ്യാർത്ഥി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നാണ് കലിംഗ സർവകലാശാലയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്ട്രാർ പറഞ്ഞു. നിഖിൽ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്നും രജിസ്ട്രാർ സന്ദീപ് ഗാന്ധി അറിയിച്ചു. വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും കലിംഗ രജിസ്ട്രാർ കൂട്ടിച്ചേർത്തു.

എംഎസ്എം കോളേജ് എസ്എഫ്‌ഐ മുൻ യൂണിറ്റ് സെക്രട്ടറി നിഖിൽ തോമസിന് പ്രവേശനം നൽകുന്നതിൽ മാനേജർക്ക് വീഴ്ച പറ്റിയെന്ന് കോളേജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷേക് പി ഹാരിസ് പ്രതികരിച്ചിരുന്നു. രേഖകൾ പരിശോധിച്ച് വിലയിരുത്തേണ്ട ഉത്തരവാദിത്തം മാനേജർക്കും പ്രിൻസിപ്പലിനുമാണെന്നും, ഏത് രാഷ്ട്രീയ നേതാവാണ് ശുപാർശ ചെയ്തെന്ന് വ്യക്തമാക്കേണ്ടത് മാനേജറാണെന്നും ഷേക്ക് പി ഹാരിസ് പറഞ്ഞു.

എന്നാൽ, നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ ഒറിജിനിൽ ആണെന്ന് ഉറപ്പിച്ചുവെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പ്രതികരണം. വ്യാജ സർട്ടിഫിക്കറ്റ് ആരോപണം തള്ളിയ എസ്എഫ്ഐ കലിംഗ സർവകലാശാലയിൽ അഡ്മിഷൻ എടുത്ത ശേഷം കേരള യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ ക്യാൻസൽ ചെയ്തുവെന്നും വ്യക്തമാക്കിയിരുന്നു.

Tags:    

Similar News