മുഖ്യമന്ത്രി 'വേസ്റ്റ്'; ബ്രഹ്മപുരത്ത് ജുഡീഷ്യൽ അന്വേഷണം വേണം: കെ.സുധാകരൻ

Update: 2023-03-13 12:09 GMT

ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായതിൽ നിശബ്ദത തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ 'വേസ്റ്റ്' ആണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. വിദേശ രാജ്യങ്ങളിൽ പോയി മാലിന്യ സംസ്കരണ സംവിധാനങ്ങളെ കുറിച്ച് പഠിച്ച പിണറായി, തീപിടിത്തമുണ്ടായ ബ്രഹ്മപുരം സന്ദർശിക്കാനോ ജനങ്ങളോട് പ്രതികരിക്കാനോ തയാറായിട്ടില്ല.

തീപിടിത്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും ബ്രഹ്മപുരത്തു സന്ദർശനം നടത്തിയ ശേഷം അദ്ദേഹം ആവശ്യപ്പെട്ടു. ''കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി ഒരു 'വേസ്റ്റ്' ആയി മാറുകയാണ്. ഒന്നിനും പ്രതികരിക്കാത്ത, ഒന്നിനും ഉത്തരം കാണാത്ത, ഒന്നിനും തീരുമാനമെടുക്കാത്ത, കേരളത്തിന്റെ ദുർബലനായ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ 'വേസ്റ്റി'ന്റെ കൂട്ടത്തിലേക്ക് കടന്നുപോകുന്നു''– അദ്ദേഹം പറഞ്ഞു.

Similar News