എൽദോസ് കുന്നപ്പിള്ളി തെറ്റുകാരനെങ്കിൽ കോൺഗ്രസിൽനിന്ന് പുറത്താക്കും; കെ സുധാകരൻ

Update: 2022-10-12 11:11 GMT

പീഡനക്കേസിൽ ആരോപണവിധേയനായ എൽദോസ് കുന്നപ്പിള്ളിയോട് പാർട്ടി വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കും. തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‌കൂൾ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്‌തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ ആരോപിക്കുന്നു. എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ പൊലീസ്  കേസെടുത്തിട്ടുണ്ട്..

എൽദോസ് കുന്നപ്പള്ളിക്കെതിരായ പരാതി ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിച്ചെന്ന ഗുരുതര ആക്ഷേപവുമായി പരാതിക്കാരി ഇന്ന് രംഗത്തെത്തി. മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ കേസെടുത്ത ശേഷം കൂടുതൽ കാര്യങ്ങൾ പുറത്തു പറയുമെന്നും യുവതി പറയുന്നു. എൽദോസിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശനിയാഴ്ച പരിഗണിക്കും. 

 

Tags:    

Similar News