റവന്യുവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വൈകാതെ മുഖ്യമന്ത്രിക്ക് സമർപ്പിക്കും; എഡിഎമ്മിന്റെ മരണത്തിൽ മന്ത്രി

Update: 2024-10-30 10:54 GMT

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ലെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറി പരിശോധിച്ചശേഷം ചീഫ് സെക്രട്ടറിക്ക് കൊടുത്തിട്ടുണ്ട്. ഉടൻതന്നെ റവന്യു വകുപ്പ് മന്ത്രിക്ക് ലഭിക്കുമെന്നും അത് പരിശോധിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അത് ക്രൈമിനെക്കുറിച്ചുള്ള അന്വേഷണമല്ല. റവന്യു വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ മരണപ്പെട്ട സാഹചര്യത്തിൽ അതുസംബന്ധിച്ചുള്ള ഫയലുകളുടെ പുരോഗതി, റവന്യു ഉദ്യോഗസ്ഥരുടെയും മറ്റും അഭിപ്രായങ്ങൾ എന്നിവ കേൾക്കുക എന്നതുമാത്രമേ റവന്യു വകുപ്പിന്റെ അന്വേഷണത്തിൽ വരുന്നുള്ളു. അത് ഒരു കാരണവശാലും ക്രൈമുമായി ബന്ധപ്പെടുന്നതല്ല. കുറ്റകൃത്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലീസാണ് അന്വേഷിക്കുന്നത്. സംഭവത്തിന്റെ നാൾവഴികളെക്കുറിച്ച് പരിശോധിക്കുകയാണ് റവന്യു വകുപ്പ് ചെയ്തത്. അതിൽ ഒരു സംശവും വേണ്ട, മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.

കോടതിയുടെ മുമ്പിലും അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിലുമുള്ള ഒരു സംഭവത്തേക്കുറിച്ച് ഏതെങ്കിലും വിധത്തിലുള്ള ഒരു പ്രതികരണത്തിന് ഇപ്പോൾ താൻ തയാറല്ലെന്നും എന്നാൽ എന്റെ ഉറച്ച ബോധ്യത്തിൽ ഒരു മാറ്റവുമില്ലെന്നും മന്ത്രി കെ. രാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി വിശദമായി പരിശോധിച്ചശേഷം അത് ചീഫ് സെക്രട്ടറിക്ക് കൊടുത്തിട്ടുണ്ട്. പെട്ടെന്നുതന്നെ റവന്യു വകുപ്പ് മന്ത്രിക്ക് കൈമാറും. അത് പരിശോധിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിക്കും, അദ്ദേഹം പറഞ്ഞു. നവീൻ ബാുവിനെതിരെ റിപ്പോർട്ടായി തങ്ങൾക്ക് ഒന്നും കിട്ടിയിട്ടില്ലെന്നും പ്രാഥമിക റിപ്പോർട്ട് മാത്രമാണ് കണ്ടതെന്നും അതാണ് മുമ്പ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Similar News