പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല, മോദി എന്നെ വിളിച്ചാലും പോകും; കെ. മുരളീധരൻ

Update: 2024-02-11 05:18 GMT

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിൽ വിമർശനം നേരിടുന്ന ആർഎസ്പി എംപി എൻ കെ പ്രേമചന്ദ്രനെ ന്യായീകരിച്ച് കെ. മുരളീധരൻ. സഭക്ക് അകത്തും പുറത്തും ബിജെപി സർക്കാറിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയായ പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.

നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭക്ഷണ കഴിക്കാൻ തന്നെ വിളിച്ചാലും പോകും. ഇത്തവണയും ആർഎസ്പിക്ക് സീറ്റ് നൽകും. പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല. അതിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുരളീധരൻ പറഞ്ഞു. ലീഗ് മൂന്നാം സീറ്റ് ഉഭയ കക്ഷി ചർച്ചയിലൂടെ പരിഹരിക്കും. കേരളത്തിലും രാജ്യമൊട്ടുക്കും കോൺഗ്രസിന്റെ ശത്രു ബിജെപിയാണെന്നും മുരളി കൂട്ടിച്ചേർത്തു.

Tags:    

Similar News