ഹരിഹരന്‍ ശൈലജക്കെതിരെ നടത്തിയ പരാമര്‍ശ വിവാദം അവസാനിച്ചു; തെറ്റ് കണ്ടാൽ തിരുത്തും: കെ.മുരളീധരന്‍

Update: 2024-05-14 06:20 GMT

ആര്‍എംപി നേതാവ് ഹരിഹരന്‍ കെ.കെ.ശൈലജക്കെതിരെ നടത്തിയ പരാമര്‍ശം സംബന്ധിച്ച വിവാദം അവസാനിച്ചുവെന്ന് കെ.മുരളീധരന്‍ പറഞ്ഞു.ഹരിഹരൻ ഖേദം പ്രകടിപ്പിച്ചു .അതോടെ വിഷയം തീർന്നു.തെറ്റ് കണ്ടാൽ തിരുത്തും .മാപ്പ് പറഞ്ഞതോടെ  വിഷയം തീര്‍ന്നു. ഇനി കാലു പിടിക്കാൻ ഒന്നും ഇല്ല.

ബോംബ് ,മാരകായുധം എന്നിവ കൊണ്ട് ഇനിയും സിപിഎം ഇറങ്ങിയാൽ വിപുലമായ പ്രചരണ പരിപാടി യുഡിഎഫ് സംഘടിപ്പിക്കും. അൻവറിന്‍റെ  പ്രസ്താവന സിപിഎമ്മും മുഖ്യമന്ത്രിയും പിന്തങ്ങിയത് പോലെ ഞങ്ങൾ ചെയ്തില്ലെന്നും ആദ്ദേഹം വ്യക്തമാക്കി.

വടകരയില്‍  സർവകക്ഷി യോഗം ആവശ്യമെങ്കിൽ വിളിക്കട്ടെ. കലക്ടർ ആണ് ഇക്കാര്യത്തില്‍ തീരുമാനിക്കേണ്ടത്.വിളിച്ചാൽ പങ്കെടുക്കും.കാഫിർ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയ ആളെ കണ്ടെത്തണം.അതിന് എന്താണ് ഇത്ര കാലതാമസമെന്നും മുരളീധരന്‍ ചോദിച്ചു.കോഴിക്കോട് എളമരം കരീം കരീംക്ക ആയല്ലോ.ആരാ ആദ്യം തുടങ്ങിയത്.കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നും അദ്ദേഹം പരിഹസിച്ചു.

സംസ്ഥാനത്ത്  ഭരണം ഇല്ല.ഭരണം ഉണ്ടെങ്കില്‍ അല്ലെ ഭരണ സ്തംഭനം ഉണ്ടാവുകയുള്ളു.ആരോടും മിണ്ടാതെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയി.വിശ്രമിക്കാൻ പോകുന്നെങ്കി പറഞ്ഞിട്ട് പോകാമല്ലോ.അറിയിക്കേണ്ട ആരെയും അറിയിച്ചിട്ടില്ല.കോൺഗ്രസിൽ നിലവിൽ സംഘടന പ്രശ്നങ്ങൾ ഇല്ല.തെരഞ്ഞെടുപ്പ് കാലത്ത് കെപിസിസി പ്രസിഡന്‍റ്  മാറി നിന്നു.ചെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ചുമതല തിരിച്ച് കൊടുത്തുവെന്നും മുരളീധരന്‍ വ്യക്തമാക്കി.

Tags:    

Similar News