ആശയകുഴപ്പമില്ല, ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ഉചിതനായ സ്ഥാനാർത്ഥി വരും; കെ മുരളീധരൻ
സംസ്ഥാനത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ.മുരളീധരൻ. മുതിർന്ന നേതാക്കളുടേയും പ്രവർത്തകരുടെയും അഭിപ്രായങ്ങൾ മാനിച്ചായിരിക്കും സ്ഥാനാർത്ഥി നിർണയം. പാലക്കാട് ബിജെപിക്ക് ജയിക്കാനാവില്ലെന്നും നേതൃയോഗത്തിനു ശേഷം കെ.മുരളീധരൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ നേതൃയോഗത്തിൽ ഉപതെരഞ്ഞെടുപ്പും സ്ഥാനാർത്ഥി നിർണയവും ചർച്ചയായി. സീറ്റ് നിലനിർത്താനുള്ള തന്ത്രങ്ങളും നേതാക്കൾ പങ്കുവെച്ചു. സ്ഥാനാർത്ഥികളുടെ പേരുകൾ ഉയർത്തി അനാവശ്യ വിവാദമുണ്ടാക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു. അതേസമയം മതിയായ ചർച്ചകളിലൂടെ ഉചിതനായ സ്ഥാനാർത്ഥിയെ തന്നെ നിർണയിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള കെ.മുരളീധരൻ വ്യക്തമാക്കി.