'എം ടി വിമർശിച്ചത് പിണറായിയെ'; വായിക്കുന്നവർക്ക് കാര്യം മനസ്സിലാകുമെന്ന് കെ.മുരളീധരൻ

Update: 2024-01-12 06:12 GMT

മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വാസുദേവൻ നായർ നടത്തിയ പ്രസംഗത്തിൽ ഉദ്ദേശിച്ചത് കേരളത്തെ തന്നെയാണെന്ന് കെ.മുരളീധരൻ എംപി പറഞ്ഞു. മുഖ്യമന്ത്രി പിണറായിയെ തന്നെയാണ് വിമർശിച്ചത്. വായിക്കുന്നവർക്ക് കാര്യം മനസ്സിലാകും. പറഞ്ഞത് ഇ പി ജയരാജന് മനസ്സിലാകാഞ്ഞിട്ടല്ല, കാര്യം പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ് ഇ പിക്ക്.പറഞ്ഞത് മോദിക്കും പിണറായിക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അയോധ്യയിൽ കോൺഗ്രസ് പങ്കെടുക്കാത്തത് ഇടത് സമ്മർദം കാരണമെന്ന എം. വി. ഗോവിന്ദൻറെ പ്രസ്താവന നത്തോലി പറയുന്നത് കേട്ട് തിമിംഗലം തീരുമാനം എടുത്തെന്ന് പറയുന്നത് പോലെയാണെന്നും മുരളീധരൻ പറഞ്ഞു.

Tags:    

Similar News