ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർക്കൊപ്പം എന്ന് 22ന് പ്രഖ്യാപിക്കും ; പിന്തുണ തേടി ബിജെപി നേതാക്കളും എത്തി, എ.വി ഗോപിനാഥ്
ലോക്സഭാ തെരഞ്ഞെടുപ്പിൽ പിന്തുണ തേടി ബി.ജെ.പി നേതാക്കളുമെത്തിയെന്ന് മുൻ കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥ്. സി.പി.ഐ.എമ്മിലേക്ക് പോകുന്ന കാര്യം അജണ്ടയിലില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ പിന്തുണ ആർക്കെന്ന് 22ന് പ്രഖ്യാപിക്കുമെന്നും എ.വി ഗോപിനാഥ് പറഞ്ഞു.
"ബി.ജെ.പി നേതാക്കൾ എന്നെ ബന്ധപ്പെട്ടു. കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. സി.പി.ഐഎമ്മിന്റെ ഉന്നത നേതാക്കളുമായും ആശയവിനിമയം നടത്തി. കോണ്ഗ്രസ് എം.പി പിന്തുണ ആവശ്യപ്പെട്ടിരുന്നു. കോണ്ഗ്രസ് നേതാക്കൾക്ക് എന്നെ സമീപിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്"- എ.വി ഗോപിനാഥ് പറഞ്ഞു.