സംസ്ഥാനത്ത് ഏപ്രിലും ചൂട് കടുക്കും; 40 ഡിഗ്രി വരെ എത്താൻ സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Update: 2023-03-31 01:22 GMT

വേനൽ മഴയെത്തിയിട്ടും ഏപ്രിലിലും സംസ്ഥാനത്തെ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെയായി തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. മഴയിലെ കുറവുകാരണം ഈ മാസവും 40 ഡിഗ്രി വരെ എത്തിയിരുന്നു. ഏപ്രിൽ 20വരെ ചൂട് രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ കൂടിയേക്കും. 20നുശേഷം വേനൽമഴ ശക്തമാകുമെന്നും മേയ് മുതൽ താപനില 32 ഡിഗ്രി വരെ കുറയുമെന്നും കാലാവസ്ഥാവകുപ്പ് പറയുന്നു.

സംസ്ഥാനത്ത് മാർച്ചിൽ 32.4 മില്ലി മീറ്റർ വേനൽമഴ ലഭിക്കേണ്ടിടത്ത് 29.4 ആണ് കിട്ടിയത്. ആഗോളതാപനത്തിനൊപ്പം ഹരിതഗൃഹ വാതങ്ങളുടെ പുറന്തള്ളലും കാലാവസ്ഥാവ്യതിയാനവും ചൂട് കൂടാൻ കാരണമായി. അന്തരീക്ഷ ഈർപ്പവും കൂടുതലാണ്. ഇതു കാരണമാണ് വേനൽ മഴ തോർന്നയുടൻ കടുത്ത ചൂട് അനുഭവപ്പെടുന്നത്. തീരദേശത്താണ് ഈർപ്പം കൂടുതൽ. നിലവിൽ സൂര്യാഘാതത്തിനുള്ള സാദ്ധ്യതയില്ല. എന്നാൽ ദേഹാസ്വാസ്ഥ്യം, ക്ഷീണം തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തുന്നു.

Tags:    

Similar News