ഗൺമാൻ ചെയ്തത് അദ്ദേഹത്തിന്റെ ദൗത്യം; കോൺഗ്രസിനകത്തുള്ള ക്രിമിനൽ സ്വഭാവമുള്ളവരാണ് അക്രമത്തിന് പിന്നിൽ: ഇ പി ജയരാജൻ

Update: 2023-12-16 09:06 GMT

മുഖ്യമന്ത്രിയെ ആക്രമിക്കുന്നവരെ പ്രതിരോധിക്കുകയാണ് ​ഗൺമാന്റെ ചുമതലയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ​ഗൺമാൻ ചെയ്തത് അദ്ദേഹത്തിന്റെ ദൗത്യമാണെന്നും ആ ദൗത്യം നിർവഹിച്ചില്ലെങ്കിൽ അദ്ദേഹത്തിനെതിരെ പൊലീസ് നടപടിയെടുക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. ഇപ്പോൾ നടക്കുന്നത് ഭീകര പ്രവർത്തനമാണെന്ന് പറഞ്ഞ ജയരാജൻ കോൺഗ്രസിനകത്തുള്ള ക്രിമിനൽ സ്വഭാവമുള്ളവരാണ് അക്രമത്തിന് പിന്നിലെന്നും ആരോപിച്ചു.

കല്ലുമെടുത്ത് പ്രതിപക്ഷ നേതാവ് തന്നെ ഇറങ്ങട്ടെ എന്നായിരുന്നു ഇപിയുടെ മറ്റൊരു പ്രസ്താവന. മുസ്ലീം ലീഗ് ഈ പ്രതിഷേധത്തിനൊപ്പമില്ലെന്നും ലീഗ് നേതൃത്വം ശരിയായ നിലപാട് സ്വീകരിക്കുന്നുവെന്നും ഇപി ജയരാജൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ​ഗൺമാൻ മർദ്ദിച്ച സംഭവത്തിലായിരുന്നു എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പ്രതികരണം.

​ഗവർണർക്കെതിരെയും ജയരാജൻ രൂക്ഷവിമർശനമുന്നയിച്ചു. പക്വത എത്തിയ ഭരണാധികാരിയുടെ നിലപാടല്ല ഗവർണർ സ്വീകരിച്ചതെന്ന് അഭിപ്രായപ്പെട്ട ഇപി എന്താ വിളിച്ചു പറയുന്നതെന്നും ചോദ്യമുയർത്തി. ഗവർണർ ഇങ്ങനെ പെരുമാറാൻ പാടില്ല. കാറിൽ നിന്ന് പുറത്തിറങ്ങിയത് കണ്ട് ഞാൻ തന്നെ അത്ഭുതപ്പെട്ടു എന്നുമായിരുന്നു ഇപി ജയരാജന്റെ പ്രതികരണം

Tags:    

Similar News