നായ്‌ക്കളെ കാവല്‍ നിര്‍ത്തി കഞ്ചാവ് കച്ചവടം; യുവാവ് പിടിയില്‍

Update: 2023-09-29 04:09 GMT

കോട്ടയം കുമാരനല്ലൂരില്‍ നായ്‌ക്കളെ കാവല്‍ നിര്‍ത്തി കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് പിടിയില്‍. കുമാരനല്ലൂര്‍ കൊച്ചാലുംമൂടിന് സമീപം ഡെല്‍റ്റ 9 എന്ന സ്ഥാപനം നടത്തിയിരുന്ന കോളനി തെക്കേത്തുണ്ടത്തില്‍ റോബിൻ ജോര്‍ജാണ് (35) പിടിയിലായത്.

തമിഴ്നാട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ സൂചനയുടെ അടിസ്ഥാനത്തില്‍ പൊലീസ് തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു. റോബിന്റെ കിടപ്പുമുറിയില്‍ നിന്ന് രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന17.8 കിലോ കഞ്ചാവ് പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

വിദേശ ബ്രീഡ് ഉള്‍പ്പെടെ പതിമൂന്ന് നായ്‌ക്കളെയാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പനയ്‌ക്ക് കാവല്‍ നിര്‍ത്താനായി വളര്‍ത്തിയിരുന്നത്. കാക്കി കണ്ടാല്‍ ആക്രമിക്കണം എന്ന തരത്തിലാണ് നായ്‌ക്കള്‍ക്ക് റോബിൻ പരിശീലനം നല്‍കിയിരുന്നത്.

ഈ മാസം ഇരുപത്തിയഞ്ചിന് റെയ്‌ഡിനെത്തിയ പൊലീസിനെ കണ്ടതോടെ നായ്ക്കളെ അഴിച്ചുവിട്ട ശേഷം ഇയാള്‍ മതില്‍ ചാടി രക്ഷപ്പെട്ടിരുന്നു. കുടമാളൂരിനു സമീപം ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും റോബിൻ ആറ്റിലേക്ക് ചാടി രക്ഷപ്പെട്ടു. തുടര്‍ന്ന് ബന്ധുക്കള്‍ അടക്കമുള്ളവരെ ചോദ്യം ചെയ്‌തിരുന്നു

Tags:    

Similar News