ബഹുമാനപ്പെട്ട കോടതിക്ക് ആദ്യം നന്ദി പറയുന്നു; ഇത്രയും ദ്രോഹിച്ച് കൊന്ന അവൾക്ക് തൂക്കുകയർ ലഭിച്ചതിൽ സന്തോഷമുണ്ട്: ഷാരോണിന്റെ സുഹൃത്ത് റിജിൻ

Update: 2025-01-20 09:50 GMT

വിധിയിൽ സന്തോഷമെന്ന് ഷാരോണിന്റെ സുഹൃത്ത് റിജിൻ. റിജിന്റെ സാക്ഷിമൊഴിയാണ് ഈ കേസിൽ നിർണായകമായത്. ബഹുമാനപ്പെട്ട കോടതിക്ക് ആദ്യം നന്ദി പറയുന്നു. ഇത്രയും ദ്രോഹിച്ച് കൊന്ന അവൾക്ക് തൂക്കുകയർ ലഭിച്ചതിൽ സന്തോഷമുണ്ട്. റിജിൻ പറഞ്ഞു. സാക്ഷിമൊഴി നൽകിയപ്പോഴെല്ലാം ​ഗ്രീഷ്മക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു എന്നും റിജിൻ പ്രതികരിച്ചു. അന്നത്തെ ദിവസം വീണ്ടും ഓർത്തെടുക്കുകയാണ് റിജിൻ.

അന്ന് അവളുടെ വീട്ടിൽ നിന്ന് തിരിച്ചിറങ്ങിയപ്പോൾ ഛർദ്ദിച്ചു കൊണ്ടാണ് അവൻ തിരിച്ചുവന്നത്. രണ്ട് മൂന്ന് വട്ടം ഛർദിച്ചു. അപ്പോൾ ഞാൻ ചോദിച്ചത്. കഷായോം ഫ്രൂട്ടിയും തന്നു, അവള് ചതിച്ചു എന്നും പറഞ്ഞു. അവനത്രയ്ക്ക് വിശ്വാസമായിരുന്നു അവളെ അവന്.  മരിക്കുമെന്ന് അവനും വിചാരിച്ചില്ല. അവസാനം വരെ അവളെ വിശ്വാസമുണ്ടായിരുന്നു. ഈ  ​ഗതി വേറെ ഒരാൾക്കും വരാതിരിക്കട്ടെ. റിജിൻ പറഞ്ഞു. 

അപൂർവ്വങ്ങളിൽ അപൂർവമെന്നാണ് ഷാരോൺ വധക്കേസിനെ കോടതി നിരീക്ഷിച്ചത്. കഷായത്തിൽ വിഷം കലർത്തി കാമുകനായ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ഒന്നാം പ്രതി ​ഗ്രീഷ്മക്ക് തൂക്കുകയർ വിധിച്ചത്. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടിരുന്നു. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറിന് മൂന്ന് വർഷം തടവാണ് കോടതി വിധിച്ചിട്ടുള്ളത്. 

Tags:    

Similar News