ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സപ്ലൈകോ സിഎംഡിയായി നിയമിച്ച് സർക്കാർ. ഈ തസ്തിക ജോയിന്റ് സെക്രട്ടറി്ക്ക് തത്തുല്യമാക്കി സർക്കാർ ഉത്തരവിറക്കി. നിലവിൽ സപ്ലൈകോയിലെ ജനറൽ മാനേജറായി തുടർന്ന് വന്നിരുന്ന ശ്രീറാം വെങ്കട്ടരാമന് സിഎംഡിയുടെ ചുമതലയും ഉണ്ടായിരുന്നു.
2022 ഓഗസ്റ്റിലാണ് ശ്രീറാമിനെ സപ്ലൈകോയിൽ നിയമനം നൽകിയത്. അന്ന് മുതൽ രണ്ട് സിഎംഡിമാർക്ക് കീഴിൽ ജനറൽ മാനേജർ ആയി തുടരുകയായിരുന്നു ശ്രീറാം. ഇതിനിടെ സിഎംഡിമാരിൽ ഒരാളായ സഞ്ജീവ് പട്‌ജോഷി പദവിയിൽ നിന്നും മാറിയിരുന്നു.
ഇതേ തുടർന്നാണ് ശ്രീറാം ഈ പദവികൂടി ഏറ്റെടുത്തത്. ഇതിന് ശേഷം സിഎംഡി സ്ഥാനത്തേക്ക് മറ്റ് നിയമനങ്ങൾ ഉണ്ടായില്ല. ഇതേ തുടർന്ന് ശ്രീറാമിന് സിഎംഡിയുടെ പൂർണ ചുമതല നൽകുകയായിരുന്നു.