മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടും: ഗവര്‍ണര്‍

Update: 2022-11-03 05:42 GMT

സര്‍ക്കാര്‍ കാര്യത്തില്‍ അനാവശ്യമായി താന്‍ ഇടപെട്ടന്നതിന് മുഖ്യമന്ത്രി തെളിവ് നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമാന്തരഭരണമെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു ഗവര്‍ണര്‍. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടും. യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇടപെടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

അനാവശ്യമായി താന്‍ നിയമനം നടത്തിയെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാം. ആര്‍എസ്എസ് നോമിനി പോയിട്ട് സ്വന്തം ആളെപ്പോലും താന്‍ നിയമിച്ചിട്ടില്ല. മന്ത്രി ബാലഗോപാലിനെതിരെ ഗവര്‍ണര്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചു . ദേശീയ ഐക്യത്തെ വെല്ലുവിളിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നായിരുന്നു വിമര്‍ശനം.

അതേസമയം പുറത്താക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കിക്കൊണ്ടുളള വിസിമാരുടെ വിശദീകരണം കിട്ടിയിട്ടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിസിമാരുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം കിട്ടിയിട്ടില്ല. 

Tags:    

Similar News